തന്റെയും അച്ഛന്റെയും ഫോട്ടോവെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന നുണ പ്രചാരണങ്ങള്‍ക്കെതിരേ വിനീത് ശ്രീനിവാസന്‍. അച്ഛന്‍ തന്നോട് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ആവശ്യപ്പെട്ടെന്ന് വിനീത് പറഞ്ഞെന്നും കമ്മ്യൂണിസ്റ്റുകാര്‍ പാവങ്ങളെ ചൂണ്ടയില്‍ കൊളുത്തി ആഹാരമാക്കി ജീവിക്കുന്ന നേതാക്കളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞെന്നുമാണ് ചിലര്‍ വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കി പ്രചരിച്ചത്. കുറച്ചു കാലം മുമ്പ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ പൊലീസില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ചിലര്‍ ഇത് വീണ്ടു കുത്തിപ്പൊക്കി പ്രചരിപ്പിക്കുകയാണെന്നും വിനീത് പറയുന്നു.