80കളുടെ അവസാനത്തിലും 90കളിലും മലയാളത്തിലെ ശ്രദ്ധേയമായ ഒരു കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍- ശ്രീനാവാസന്‍. ഒട്ടേറേ വിജയ ചിത്രങ്ങള്‍ക്കായി ഇവര്‍ ഒന്നിച്ചു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ ശ്രദ്ധേയമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് ലഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരുടെയും മക്കള്‍ ഒന്നിച്ച ചിത്രം തിയറ്ററുകളില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.
Thank you all for the overwhelming response and love. Feeling blessed.#Hridayam pic.twitter.com/EHH2zLb2Nb
— Pranav Mohanlal (@impranavlal) January 22, 2022
വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തിയ ഹൃദയം കോവിഡ് പ്രതിസന്ധിക്കിടയിലും തിയറ്ററുകളില്‍ മികച്ച വിജയത്തിലേക്ക് നീങ്ങവേ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം വൈറലാകുകയാണ്. ചെന്നൈയിലെ മറീന ബീച്ചിലുള്ള കവാടത്തിനു മുന്നില്‍ ഇരുവരും നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച നാടോടിക്കാറ്റിലെ ഏറെ രസകരമായ ഒരു രംഗത്തിന്‍റെ പശ്ചാത്തലവും ഈ കവാടമായിരുന്നു. അതിനാല്‍ വളരേ വേഗം തന്നെ ഈ സാമ്യം ശ്രദ്ധിക്കപ്പെട്ടു. ഫോട്ടോയില്‍ ദാസനെയും വിജയനെയും കൂട്ടിച്ചേര്‍ത്തുള്ള പതിപ്പും പിന്നാലെയെത്തി.
😄😄👏 pic.twitter.com/0YIcByjJd0
— Vineeth Sreenivasan (@Vineeth_Sree) January 22, 2022
A new pic from Vineeth Sreenivasan and Pranav Mohanlal makes remembering us Dasan and Vijayan from Nadodikkattu.