നടന്‍ കൂടിയായ വിനീത് കുമാർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. പേരു നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തില്‍ ദർശന രാജേന്ദ്രൻ, ശ്രീനാഥ് ഭാസി, ബേസിൽ ജോസഫ്, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‘അയാൾ ഞാനല്ല’ എന്ന ചിത്രമാണ് ഇതിനു മുന്‍പ് വിനീത് കുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്
ഷറഫു സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തന്മാത്ര എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം അര്‍ജുൻ ലാൽ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ബെംഗലൂരുവാണ് പ്രധാന ലൊക്കേഷൻ. ഷൈജു ഖാലിദ് ഛായാഗ്രഹണം. ഹാപ്പി അവേഴ്സ് എന്റെർടെയ്ൻമെന്‍റ്സും ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Tovino Thomas and Darshana Rajendran essaying the lead roles in Vineeth Kumar’s next. Started rolling at Bangalore.