മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറുന്ന ബറോസ് എന്ന ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കുന്ന ചിത്രം സംഭവിക്കുക എന്ന് സംവിധായകന്‍ വിനയന്‍. വലിയ കാന്‍വാസിലും ബജറ്റിലും ഒരുക്കുന്ന ചിത്രം മോഹന്‍ലാല്‍ എന്ന അഭിനേതാവിന്‍റെയും താരത്തിന്‍റെയും സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതായിരിക്കും എന്ന് വിനയന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാവണന്‍ എന്ന ഇതിഹാസ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ആദ്യമായാണ് വിനയന്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന് തയാറെടുക്കുന്നത്. സിനിമാ മേഖലയില്‍ ഉയര്‍ന്നു വന്ന തര്‍ക്കങ്ങളില്‍ ഇരു പക്ഷത്തായി നിലയുറപ്പിക്കുന്നതിനു മുന്‍പ് തന്നെ മോഹന്‍ലാലും വിനയനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് പലരും വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ വിനയന്‍ വിലക്കെല്ലാം മാറി സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുമ്പോള്‍ വിനയനുമായി ചിത്രം ചെയ്യാന്‍ താരം തയാറാകുകയായിരുന്നു. താന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മൂന്ന് നായകന്‍മാര്‍ ഉണ്ടാകുമെന്നും വിനയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Vinayan will start his Mohanlal starer only after Mohanlal completes his directorial debut Baroz. Vinayan plans a biggie for the spoer star.