അഭിനയ ജീവിതത്തിന്‍ 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വിനായകന്‍ സംവിധായകനാകുന്നു. ‘പാര്‍ട്ടി’ എന്ന പേരില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും വിനായകനാണ്. ഒപിഎം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആഷിഖ് തന്നെയാണ് വിനായകന്‍ സംവിധായകനാകുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.
” നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. “പാർട്ടി ” അടുത്ത വർഷം” ഇങ്ങനെയാണ് ആഷിഖിന്‍റെ വാക്കുകള്‍. 1995-ല്‍ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലൂടെ സിനിമയിലെത്തിയ വിനായകന്‍ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുകയായിരുന്നു.
Actor Vinayakan making his directorial debute through ‘Party’. Ashiq Abu and Rima Kallingal bankrolling this. Start rolling from next year.