മലയാളത്തിലേക്ക് മറ്റൊരു ചരിത്ര സിനിമ കൂടി. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ എത്തിയ കാലത്ത് മലബാറില്‍ മലവഴി സഞ്ചാര മാര്‍ഗം ഒരുക്കാന്‍ അവരെ സഹായിച്ചതെന്ന് കരുതപ്പെടുന്ന ആദിവാസിയായ കരിന്തണ്ടന്റെ കഥയാണ് സിനിമയാകുന്നത്. ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍ കരിന്തണ്ടനായി എത്തും. കളക്റ്റിന് ഫേസ് വണ്ണിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
താമരശേരി ചുരത്തിന്റെ നിര്‍മാണ ശേഷം ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി എന്നാണ് കരിന്തണ്ടനെ കുറിച്ചുള്ള നാട്ടുചരിതം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായിക കൂടിയാവുകയാണ് ഈ ചിത്രത്തിലൂടെ ലീല. ചിത്രത്തിന്റെ തിരക്കഥയും ലീലയുടേതാണ്.
Tags:karinthandanvinayakan