വിനയ് ഫോർട്ടിന്‍റെ ‘സോമന്‍റെ കൃതാവ്’

വിനയ് ഫോർട്ടിന്‍റെ ‘സോമന്‍റെ കൃതാവ്’

രോഹിത് നാരായണന്‍റെ സംവിധാനത്തില്‍ വിനയ് ഫോർട്ട്, ഫറാ ഷിബില എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ‘സോമന്‍റെ കൃതാവ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി പുതമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ആലപ്പുഴയിലെ വെളിയനാട് ആണ് പ്രധാന ലൊക്കേഷന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.

മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓൺ സ്റ്റേജ് സിനിമാസ് തിയറ്ററുകളിലെത്തിക്കുന്നു. സുജിത്ത് പുരുഷൻ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും രഞ്ജിത്ത് കെ. ഹരിദാസ് നിര്‍വഹിക്കുന്നു.

സംഗീതം- പി.എസ്. ജയഹരി, എഡിറ്റർ- ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- അനീഷ് ഗോപാൽ, മേക്കപ്പ്- ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം. സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ- റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ- ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.

Vinay Fourt’s next ‘Somante Krithav’ started rolling. The Rohith Narayanan directorial has Fara Shibile as the female lead.

Latest Upcoming