‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാള സിനിമയില്‍ സജീവമായ താരം വിജിലേഷ് വിവാഹിതനാകുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിശ്രുത വധുവിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് വിജിലേഷേ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം’ എന്ന ക്യാപ്ഷനാണ് താരം നല്‍കിയിട്ടുള്ളത്. നേരത്തേ ഫെയ്‌സ്ബുക്കിലൂടെ തന്നെ താരം വിവാഹാലോചനകള്‍ ക്ഷണിച്ചിരുന്നു.
ബ്രോക്കര്‍മാര്‍ വഴി ആലോചിക്കുമ്പോള്‍ സിനിമാ അഭിനയമാണ് തൊഴില്‍ എന്നറിയുമ്പോള്‍ പലര്‍ക്കും താല്‍പ്പര്യം കാണാത്തതിനാലാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്ന് വിജിലേഷ് പിന്നീട് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. തന്റെ ഫീല്‍ഡിനെ കുറിച്ചറിയുന്ന കലാബോധമുള്ള ഒരു കുട്ടിയാകണം എന്നു മാത്രമാണ് ആഗ്രഹമുള്ളതെന്നും തന്നെ കുറിച്ച് കേട്ടിട്ടുള്ളവര്‍ നേരിട്ട് ആലോചനകളുമായി എത്തുന്നത് സൗകര്യമാകുമെന്നാണ് കരുതിയത് എന്നും താരം വ്യക്തമാക്കി. അച്ഛനും അമ്മയും ഏട്ടനും വീട്ടിലുണ്ട്. കൂലിപ്പണിക്കാരനായ ഏട്ടന്‍ വിവാഹിതനായിട്ടില്ല. പെണ്ണന്വേഷിച്ചു പോകുമ്പോള്‍ ഇതുള്‍പ്പടെ പല പ്രശ്‌നങ്ങളുമുണ്ട്. സിനിമാക്കാരെ സംബന്ധിച്ച് ഇപ്പോഴും വലിയൊരു വിഭാഗം വലിയ തെറ്റിദ്ധാരണകള്‍ ഉള്ളവരാണെന്നും വിജിലേഷ് പറഞ്ഞിരുന്നു.
Actor Vijilesh announced his marriage officially through his FB page. He shared a selfie with his bride.