മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ കേരള വിതരണാവകാശം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 8 കോടി രൂപയ്ക്കാണ് കൈമാറിയത്.
സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രം ഏറെ രഹസ്യ സ്വഭാവത്തിലാണ് ചിത്രീകരിച്ചത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ പുറത്തുവന്നത് വിജയിനെ ചൊടിപ്പിച്ചിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംഗീതം എ ആര്‍ റഹ്മാന്‍.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ