എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ നാളെ ദീപാവലി ദിനത്തില്‍ റെക്കോഡ് റിലീസായി തിയേറ്ററുകളിലെത്തുകയാണ്. റിലീസിനു മുമ്പേ കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം മൂന്നു കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. 408 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം
മുന്നൂറിലധികം ഫാന്‍സ് ഷോകളും ചിത്രത്തിനുണ്ടാകും. ഇതില്‍ 25 എണ്ണം ലേഡീസ് ഫാന്‍സ് ഷോകള്‍ ആണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. 51 സ്‌ക്രീനുകളില്‍ റിലീസ് ദിനത്തില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രം കേരളത്തില്‍ ഇഫാര്‍ ഇന്ത്യന്‍ നാഷണല്‍ വിതരണം ചെയ്യുന്നു.