എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ കേരളത്തില്‍ പുതിയ ആദ്യ ദിന കളക്ഷന്‍ റെക്കോഡ് കുറിച്ചു. 6.5 കോടിക്കടുത്ത് കളക്ഷന്‍ സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ നേടിയെന്നാണ് വിലയിരുത്തല്‍. 5.4 കോടിക്കു മുകളില്‍ കളക്ഷനാണ് ബാഹുബലി 2 നേടിയിരുന്നത്. മലയാള ചിത്രങ്ങളില്‍ കായംകുളം കൊച്ചുണ്ണിയും മാസ്റ്റര്‍പീസുമാണ് ആദ്യ ദിന കളക്ഷനുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
തമിഴ്‌നാടില്‍ ആദ്യ ദിനത്തില്‍ 32 കോടിക്കടുത്ത് കളക്ഷന്‍ സര്‍ക്കാര്‍ നേടിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ സെന്ററില്‍ ആദ്യ ദിനത്തില്‍ 2 കോടിക്കു മുകളില്‍ കളക്ഷന്‍ നേടുന്ന ചിത്രമായും സര്‍ക്കാര്‍ മാറി. നോര്‍ത്ത് ഇന്ത്യന്‍ സെന്ററുകളില്‍ നിന്ന് മൊത്തമായി 1 കോടിക്കു മുകളില്‍ കളക്ഷന്‍ കിട്ടി. ഒരു വിജയ് ചിത്രത്തിന് നോര്‍ത്ത് ഇന്ത്യയില്‍ നിന്നു ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണിത്. എറണാകുളം, കോഴിക്കോട്, കൊല്ലം തുടങ്ങി കേരളത്തിലെ മിക്ക പ്രമുഖ സെന്ററുകളിലും സര്‍ക്കാര്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിട്ടുണ്ട്.