New Updates

വിജയുടെ മാസ്റ്ററിന് ഈ മാസം പാക്കപ്പ്

വിജയുടെ മാസ്റ്ററിന് ഈ മാസം പാക്കപ്പ്

ദളപതി വിജയ് നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ‘മാസ്റ്റര്‍’ ഉടന്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങും. ലോകേഷ് കനകരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 28ഓടെ സമാപിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. വിജയിന് വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ നായികയായി മാളവിക മോഹനന്‍ എത്തുന്നു. രാഷ്ട്രീയമായി ബിജെപി വിജയിനെതിരേ എതിര്‍പ്പുകള്‍ നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് മാസ്റ്ററിനായി കാത്തിരിക്കുന്നത്.



അടുത്തിടെ ചിത്രത്തിലെ വിജയ് തന്നെ പാടിയ ‘ഒരു കുട്ടി സ്റ്റോറി’ എന്ന ഗാനം പുറത്തുവന്നിരുന്നു. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം 2 കോടിക്കടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കി ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു മെഡിക്കല്‍ കോളെജ് പ്രൊഫസറായാണ് വിജയ് ചിത്രത്തില്‍ എത്തുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശന്തനുവും ഗൗരിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് സണ്‍ ടിവി കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനകം 200 കോടി രൂപയ്ക്കടുത്ത് പ്രീ ബിസിനസ് മാസ്റ്റര്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Thalapathy Vijay’s Master is nearing for a pack up. The movie directed by Lokesh Kanakarajan has Vijay Sethupathi as the antagonist. Music by Anirudh.

Related posts