ആറ്റ്‌ലി സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം ബിഗില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കുന്ന തമിഴ് ചിത്രം എന്ന റെക്കൊഡിലേക്ക് കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തിനു ശേഷവും തമിഴ്‌നാട്ടിലും കേരളത്തിലും താരതമ്യേന മികച്ച കളക്ഷന്‍ ചിത്രം നിലനിര്‍ത്തുന്നുണ്ട്. ആദ്യ 5 ദിവസങ്ങളില്‍ ആഗോള കളക്ഷനായി 200 കോടി രൂപയാണ് ചിത്രം നേടിയത്. 180 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം കേരളത്തിലും കര്‍ണാടകയിലും വിതരണക്കാര്‍ക്ക് ലാഭം ഉറപ്പിച്ചു കഴിഞ്ഞു. തമിഴകത്ത് ശക്തമായി തുടരുന്ന ചിത്രം ലാഭത്തിലേക്ക് നീങ്ങുകയാണ്. അന്തിമ കണക്കില്‍ തെലുങ്ക് സംസ്ഥാനങ്ങളിലും ലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് ഇന്ത്യന്‍ വിപണികളിലും ചിത്രം നേട്ടം ഉണ്ടാക്കി. ദീപാവലി റിലീസായി എത്തിയ കയ്തി രണ്ടാം വാരം കൂടുതല്‍ സ്‌ക്രീനുകളിലെത്തി ശക്തമായ മല്‍സരം ബിഗിലിന് നല്‍കും എന്നും വിലയിരുത്തപ്പെടുന്നു.
നയന്‍താര നായികയായി എത്തിയ ബിഗിലില്‍ റീബ മോണിക്ക, വര്‍ഷ ബോല്ലമ്മ കതിര്‍, ജാക്കി ഷ്‌റോഫ്, ഐഎം വിജയന്‍ തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലുണ്ട്. വിജയിന്റെ സമീപ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ സഹവേഷങ്ങളെയും പ്രാധാന്യത്തോടെ അവതരിപ്പിച്ചതും വിജയിന്റെ അച്ഛന്‍ വേഷവും ചിത്രത്തിന്റെ സവിശേഷതയാണ്. എ ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന് കരുത്തേകുന്നു.
Thalapathy Vijay’s Bigil done great business yet. Atlee directorial crossed 200 cr mark in worldwide boxoffice.