തമിഴ് സിനിമയിലെ പ്രമുഖ താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കോവിഡ് എന്ന് റിപ്പോര്‍ട്ട്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പ്രകടമായിട്ടുള്ളത്. പതിവ് ചെക്കപ്പിനൊപ്പം അദ്ദേഹത്തിന് കോവിഡ് പരിശോധനയും നടത്തുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി അദ്ദേഹത്തിനുണ്ട്. ചെന്നൈ രാമപുരത്തുള്ള ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്. ഇപ്പോള്‍ ആരോഗ്യ നില ആശങ്കപ്പെടാനില്ലാത്ത നിലയിലാണ് ഉള്ളത്.
ഏറെക്കാലമായി വിജയകാന്ത് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രംഗത്തെത്തി ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും ഇനിയും തമിഴ് രാഷ്ട്രീയത്തില്‍ കാര്യമായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് ആയിട്ടില്ല. ഒന്നര പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ വരെ നിരവധി ആരാധകര്‍ ഉണ്ടായിരുന്ന മുന്‍നിര തമിഴ് താരമായിരുന്നു വിജയകാന്ത്.
Tamil actor/politician Vijayakanth tested positive for COVID19. His health condition is stable now.