സണ്‍ഡേ ഹോളിഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിസ് ജോയിയുടെ സംവിധാനത്തില്‍ ആസിഫലി നായകനാകുന്ന ചിത്രമായ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. മികച്ച ഫീൽ ഗുഡ് ചിത്രമെന്ന അഭിപ്രായം ആദ്യദിനത്തിൽ സ്വന്തമാക്കിയ ഈ ചിത്രം 2019 ലെ ആദ്യ മലയാളം ഹിറ്റ് ആയി മാറുമെന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന വിവരം. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് നിര്‍മാണം. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് ഒരുക്കിയ ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നതാണെന്ന് സംവിധായകന്‍ പറയുന്നു. പോണ്ടിച്ചേരി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ ബൈസിക്കള്‍ തീവ്‌സിലും ആസിഫാണ് നായകനായത്.