ജിസ് ജോയിയുടെ സംവിധാനത്തില്‍ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളില്‍ എത്തിയ ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ആഗോള ബോക്‌സ് ഓഫിസിലെ മൊത്തം കളക്ഷനില്‍ 25 കോടി രൂപ പിന്നിട്ടു. ഈ വര്‍ഷത്തെ ആദ്യ മലയാളം ഹിറ്റ് ചിത്രമായി മാറിയിട്ടുണ്ട് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. മികച്ച ഫീല്‍ ഗുഡ് ചിത്രമെന്ന അഭിപ്രായം സ്വന്തമാക്കിയ ചിത്രം പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
ജിസ് ജോയ് തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവരും വേഷമിടുന്നു. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് നിര്‍മാണം. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് ഒരുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. പോണ്ടിച്ചേരി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്.