
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ അതിവേഗം താരമൂല്യമുയര്‍ത്തിയ നടനാണ് വിജയ് സേതുപതി. വിക്രം വേദയിലെ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള നായക വേഷമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. മക്കള്‍ സെല്‍വന്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരം പ്രവര്‍ത്തിക്കുന്ന സിനിമകള്‍ക്കായി എടുക്കുന്ന പ്രയത്‌നത്തിന്റെ പേരിലും മറ്റ് സിനിമകള്‍ക്കായുള്ള സഹായ മനോഭാവത്തിന്റെ പേരിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ 96 നേടിയ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. അയ്യാ എന്ന പ്രായമുള്ള കഥാപാത്രമായി എത്തുന്ന സീതാകാത്തിയില്‍ വന്‍ പ്രതീക്ഷയാണ് വിജയ് സേതുപതിക്കുള്ളത്.
ഇപ്പോള്‍ ഒരു ടോക്ക് ഷോ അവതരിപ്പിച്ചുകൊണ്ട് ടെലിവിഷനിലും താരമാകാനൊരുങ്ങുകയാണ് മക്കള്‍ സെല്‍വനെന്ന് റിപ്പോര്‍ട്ട്. സണ്‍ ടിവിയിലായിരിക്കും വിജയ് സേതുപതി അവതാരകനായി എത്തുന്ന ഷോ സംപ്രേഷണം ചെയ്യുക. പരിപാടിയുടെ പ്രൊമോ സണ്‍ ടിവി നല്‍കി തുടങ്ങിയിട്ടുണ്ട്.