ചുരുങ്ങിയ ബജറ്റില്‍ ഒരുക്കിയ തമിഴ് പ്രണയ ചിത്രം 96 വേള്‍ഡ് വൈഡ് ബോക്‌സ് ഓഫിസില്‍ 50 കോടി ക്ലബ്ബിലെത്തി. കേരളത്തില്‍ നിന്നു മാത്രം 5 കോടിക്കു മുകളില്‍ സ്വന്തമാക്കിയ ചിത്രം തമിഴകത്തും യുഎഇ/ സെന്ററുകളിലും മികച്ച കളക്ഷനാണ് നേടുന്നത്. ആദ്യ ആഴ്ചയിലേക്കാള്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ ചിത്രത്തിന് രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും ലഭിച്ചിരുന്നു.
വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം പ്രേംകുമാറാണ് സംവിധാനം ചെയ്തത്. കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്.