കേരള ബോക്‌സ് ഓഫിസില്‍ ഇതുവരെ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം വിജയ് നായകനായ മെര്‍സലാണ്. ആ റെക്കോര്‍ഡ് അതുപോലെ നില്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ വിതരണക്കാര്‍ക്ക് അതിലേറേ നേട്ടം നല്‍കുന്ന ചിത്രമായി വിജയ് സേതുപതി- ത്രിഷ ചിത്രം 96 മാറിയിരിക്കുകയാണ്. 6.5 കോടി രൂപയ്ക്ക് കേരളത്തിലെ വിതരണാവകാശം വിറ്റുപോയ ആറ്റ്‌ലി ചിത്രം മെര്‍സല്‍ കേരളത്തില്‍ നിന്നു മാത്രം 20 കോടിക്കു മുകളില്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രേംകുമാറിന്റെ സംവിധാനത്തില്‍ എത്തിയ 96ന്റെ കേരള വിതരണാവകാശം വെറും 50 ലക്ഷത്തോളം രൂപയ്ക്കാണ് കൈമാറിയത്. എന്നാല്‍ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രത്തിന് തിരക്ക് വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. കൊച്ചുണ്ണിയുടെ വന്‍ റിലീസിനിടയിലും 96ന്റെ പ്രദര്‍ശനം നിലനിര്‍ത്താന്‍ ഭൂരിഭാരം തിയറ്ററുകളും ശ്രദ്ധ നല്‍കി.