വിക്രാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് സംഭാഷണം എഴുതിയത് വിജയ് സേതുപതി. തിരക്കഥാ രചനയിലും താരം തനിക്കൊപ്പം പങ്കാളിയായിരുന്നുവെന്ന് സംവിധായകന്‍ സജീവ് പറയുന്നു. വിജയ് സേതുപതി തന്നെയാണ് മുഖ്യ കഥാപാത്രത്തിന് തന്റെ സഹോദരനായ വിക്രാന്തിനെ നിര്‍ദേശിച്ചതെന്നും സജീവ് പറയുന്നു.
ചിത്രത്തിന്റെ ആശയം ലഭിച്ചപ്പോള്‍ അഭിപ്രായം ചോദിക്കാനായാണ് വിജയ് സേതുപതിയുടെ അടുത്തെത്തിയതെന്നും സംഭാഷണം എഴുതാന്‍ താരം ഇങ്ങോട്ട് താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ വിജയ് സേതുപതിയുടെ എഴുത്ത് ചില ഫണ്‍ എലമെന്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ സഹായകമായി. നവംബര്‍ അവസാനത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിടുന്നത്.
Tags:Sajeevvijay sethupatiVikranth