കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജിതു എന്ന കഥാപാത്രമായി വ്യത്യസ്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരമുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ശശികുമാറും പ്രധാന വേഷങ്ങളിലുണ്ട്. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.
.@VijaySethuOffl as #Jithu#PettaCharacterPoster@rajinikanth @karthiksubbaraj @anirudhofficial @Nawazuddin_S @SimranbaggaOffc @trishtrashers @SasikumarDir pic.twitter.com/q8bqZNHERo
— Sun Pictures (@sunpictures) December 4, 2018
മോഡേണ്‍ സ്‌റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും ചിത്രത്തില്‍ രജനി എത്തുന്നുണ്ട്. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുക എന്ന സണ്‍ പിക്‌ചേര്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്.