വിജയ് സേതുപതിയുടെ ‘ലാഭം’ സെപ്റ്റംബര്‍ 9 റിലീസ്

വിജയ് സേതുപതിയുടെ ‘ലാഭം’ സെപ്റ്റംബര്‍ 9 റിലീസ്

എസ് പി ജനനാഥന്‍റെ സംവിധാനത്തില്‍ വിജയ് സേതുപതി മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ലാഭം’ സെപ്റ്റംബര്‍ 9ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ 50 ശതമാനം ഒക്കുപ്പന്‍സിയില്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജഗപതി ബാബു വില്ലനാകുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലയരാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡി. ഇമ്മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിന്‍റെ ക്യാമറ രാംജി നിര്‍വഹിക്കുന്നു. സെപ്റ്റംബറില്‍ തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഉണ്ടായേക്കും.

Vijay Sethupathi starrer ‘Labham’ is releasing in theaters on Sep 9th. The SP Jaganath directorial has Sruthi Hassan in lead roles.

Latest Other Language