മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. നവാഗതയായ ഇന്ദു വി. എസ് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ’19 (1)(എ)’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, നിത്യ മേനോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും മുഖ്യ വേഷങ്ങളിലുണ്ട്.
Here it is 19(1)(a) first look poster.#NithyaMenen #IndrajithSukumaran @AJFilmCompany
Written & Directed by #IndhuVS pic.twitter.com/sbTZCxdF3y
— VijaySethupathi (@VijaySethuOffl) November 3, 2020
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിന് സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് വിജയ് ശങ്കറും ഛായാഗ്രഹണം വിജയ് മാധവനും നിര്‍വ്വഹിക്കുന്നു. ഈയാഴ്ച തന്നെ ചിത്രീകരണം ആരംഭിക്കും.
Vijay Sethupathi essaying lead role in Malayalam film 19 (1) (a). Indrajith and Nithya menon playing pivotal roles in this movie directed by debutant Indhu VS.