വിജയ് സേതുപതിയും ത്രിഷയും പ്രധാന വേഷങ്ങളിലെത്തുന്ന 96 ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ തമിഴ് നാട് റിലീസ് ഉണ്ടായത്. എന്നാല്‍ റീലീസ് തടസപ്പെടുമായിരുന്ന ചിത്രത്തെ കൃത്യ സമയത്തെ റിലീസിനായി സഹായിച്ചത് വിജയ് സേതുപതിയുടെ ഇടപെടല്‍. രാവിലെ 6ന് തന്നെ ചെന്നൈയിലെ ചില സെന്ററുകളില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നിര്‍മാതാവ് തന്ന് തീര്‍ക്കാനുള്ള നാലു കോടി തരാതെ റിലീസിനുള്ള കീ ഡെലിവറി മെസേജ് തിയറ്ററുകള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്ന് ചിലര്‍ നിലപാടെടുത്തത് പക്ഷേ അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചു.
പ്രശ്‌നത്തില്‍ ഇടപെട്ട വിജയ് സേതുപതി 4 കോടി രൂപ കൊടുക്കുകയായിരുന്നു. ചിത്രത്തിനായി 1.5 കോടി രൂപ മാത്രമാണ് താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. കടങ്ങള്‍ തീര്‍ത്ത് ചിത്രം പുറത്തിറങ്ങുന്നത് ഉറപ്പാക്കാന്‍ അതി രാവിലെ തന്നെ വിജയ് സേതുപതി ലാബിനു മുന്നില്‍ എത്തുകയും ചെയ്തു. പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രിഷയാണ് നായിക.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ