New Updates
  • ജസ്റ്റ് ജോയ് കുഞ്ചാക്കോ ബോബൻ ചിത്രം ‘മോഹൻകുമാർ ഫാൻസ്’

  • ദുൽഖർ ചിത്രം ‘കെകെകെ’യിലെ ആദ്യ വീഡിയോ ഗാനം

  • ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ട്രെയ്‌ലര്‍ കാണാം

  • നിവിന്‍ പോളിയുടെ പടവെട്ടില്‍ മഞ്ജു വാര്യര്‍

  • 1 കോടി കാഴ്ചക്കാരെ പിന്നിട്ടു, യൂട്യൂബിനെ ഇളക്കിമറിച്ച് വിജയുടെ ‘കുട്ടി സ്റ്റോറി’

  • 8 ദിവസത്തില്‍ 13 കോടി പിന്നിട്ട് അയ്യപ്പനും കോശിയും

  • 2 സ്റ്റേറ്റ്‌സ് ഫെബ്രുവരി 28ലേക്ക് മാറ്റി

  • ട്രാന്‍സില്‍ മത്തായിച്ചനായി സൗബിന്‍ പാടിയ പാട്ട്

  • അന്ന ബെന്നിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വിഡിയോ

സർക്കാർ കൊണ്ടാട്ടം തുടങ്ങി, ആദ്യ പ്രതികരണങ്ങൾ

എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ ദീപാവലി ദിനത്തില്‍ റെക്കോഡ് റിലീസായി തിയേറ്ററുകളിലെത്തി. റിലീസിനു മുമ്പേ കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം മൂന്നു കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്.412 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
മുന്നൂറിലധികം ഫാന്‍സ് ഷോകളില്‍ മിക്കതും രാവിലെ തന്നെ തുടങ്ങി. പുലർച്ചെയുള്ള ഷോകള്‍ക്ക് തന്നെ ആരാധകരുടെ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. 25 എണ്ണം ലേഡീസ് ഫാന്‍സ് ഷോകള്‍ ആണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. 51 സ്‌ക്രീനുകളില്‍ റിലീസ് ദിനത്തില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രം കേരളത്തില്‍ ഇഫാര്‍ ഇന്ത്യന്‍ നാഷണല്‍ വിതരണം ചെയ്യുന്നു. തിയറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ അറിയാം

Related posts