Select your Top Menu from wp menus
New Updates

അച്ഛന്‍റെ രാഷ്ട്രീയ നീക്കത്തിന് എതിരേ രൂക്ഷമായി പ്രതികരിച്ച് വിജയ്

അച്ഛന്‍റെ രാഷ്ട്രീയ നീക്കത്തിന് എതിരേ രൂക്ഷമായി പ്രതികരിച്ച് വിജയ്

കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴകത്ത് മറ്റൊരു സൂപ്പര്‍ താരവും രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. ‘അഖില ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ വിജയിയുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖറാണ് നല്‍കിയിട്ടുള്ളത്. എസ് എ ചന്ദ്രശേഖര്‍ പ്രസിഡന്‍റ് ആയും വിജയുടെ മാതാവ് ശോഭ ശേഖര്‍ ട്രഷറര്‍ ആയുമാണ് രജിസ്ട്രേഷന് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ വൈകിട്ടോടെ ഇതിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞ് വിജയ് രംഗത്തെത്തി. അച്ഛന്‍ തുടങ്ങുന്ന പാര്‍ട്ടിക്ക് താനുമായി പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ യാതൊരു ബന്ധവും ഇല്ലെന്നും വാര്‍ത്തകളിലൂടെ മാത്രമാണ് രജിസ്ട്രേഷന് അപേക്ഷ നല്‍കിയത് അറിഞ്ഞത് എന്നുമാണ് വിജയ് പറഞ്ഞത്.

തന്‍റെ അച്ഛന്‍ ആരംഭിച്ചതാണ് എന്നതു കൊണ്ട് ആ പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തന്‍റെ പേരോ ചിത്രമോ ‘അഖില ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും വിജയ് ആരാധകര്‍ക്കായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

വിജയിന്‍റെ നിസഹകരണത്തോട് പ്രതികരിച്ച് എസ് എ ചന്ദ്രശേഖറും രംഗത്തെത്തിയിട്ടുണ്ട്. “1993 ൽ ഞാൻ വിജയ് ഫാൻസ് അസോസിയേഷൻ ആരംഭിച്ചു. അന്ന് അദ്ദേഹം എന്നെ തടഞ്ഞിരിക്കണം. പിന്നീട് ഞാൻ അസോസിയേഷനെ പരിപോഷിപ്പിക്കുകയും സാമൂഹിക ബോധത്തോടെ യുവാക്കളെ പരിശീലിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, സമൂഹത്തെ കൂടുതൽ വിപുലമായി സേവിക്കാനും അസോസിയേഷനിൽ ചേർന്ന യുവാക്കളെ പ്രാപ്തരാക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ ഈ പ്ലാറ്റ്ഫോം സൃഷ്ടിച്ചു. സമൂഹത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാം, എല്ലാവരേയും ഞാൻ സ്വാഗതം ചെയ്യുന്നു, ”അദ്ദേഹം പറഞ്ഞു.

Thalapathy Vijay opposing the political party which is going to start by his father SA Chandrasekhar. Vijay says that, he will not allow to use his name for political needs.

Previous : സ്വര്‍ഗചിത്ര അപ്പച്ചന് മൂന്നു മാസം തടവ്, പരാതി നല്‍കിയത് വിജയിന്‍റെ അച്ഛന്‍

Related posts