ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന മുരുഗദോസ് ചിത്രത്തിനു ശേഷം ദളപതി വിജയ് ജോയിന്‍ ചെയ്യുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നു. കാര്‍ത്തി നായകനായി വന്‍ ഹിറ്റായി മാറിയ തീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദ് പുതിയ ചിത്രത്തിനായി വിജയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തീരന്‍ എന്ന സിനിമ ഏറെ ഇഷ്ടമായ വിജയ് വിനോദിന് ഡേറ്റ് നല്‍കിയതായും സൂചനയുണ്ട്.
ദളപതി 62 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന മുരുഗദോസ് ചിത്രത്തിലെ വിജയിന്റെ ലുക്ക് നരത്തേ പുറത്തുവന്നിരുന്നു. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.
Tags:h vinodvijay