തന്റെ ആദ്യ തമിഴ് ചിത്രം നോട്ട വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ പ്രതികരണവുമായി തെലുങ്ക് താരം വിജയ് ദേവ്രകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാ ഗോവിന്ദം എന്നീ വിജയചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് ദേവ്രകൊണ്ടയെ നായകനാക്കി തമിഴിലും തെലുങ്കിലുമായി നോട്ട ഒരുക്കിയത് ആനന്ദ് ശങ്കറാണ്. എന്നാല്‍ പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തണുത്ത പ്രതികരണമാണ് ബോക്‌സ് ഓഫിസില്‍ ലഭിച്ചത്.
Idi paristhiti. pic.twitter.com/1500Qsh4TG
— Vijay Deverakonda (@TheDeverakonda) October 9, 2018
എക്‌സ്‌ക്യൂസുകള്‍ പറയാതെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്നും നോട്ടയില്‍ അഭിമാനിക്കുന്നുവെന്നും താരം വ്യക്തമാക്കി. എപ്പോഴും വിജയിക്കുക എന്നതിനേക്കാള്‍ പൊരുതുക എന്ന യോദ്ധാവിന്റെ മനസാണ് വേണ്ടത്. വിമര്‍ശനങ്ങളേയും നിരാശയെയും ഉറപ്പായും ഗൗരവമായി എടുക്കുന്നുവെന്നും പഠിച്ച് തിരുത്തലുകള്‍ ഉണ്ടാകുമെന്നും താരം കുറിച്ചു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ