സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. കേരളവും തമിഴ്നാടും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിലും വോട്ട് ചെയ്യലിലുമെല്ലാം സിനിമാ ലോകം സജീവമായി രംഗത്തുണ്ട്. തമിഴ് സൂപ്പര്‍താരം വിജയ് വോട്ട് ചെയ്യാനെത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. സൈക്കിള്‍ ചവിട്ടിയാണ് താരം പോളിംഗ് ബൂത്തിലേക്ക് എത്തിയത്.

ഈ തെരഞ്ഞെടുപ്പിന് മുമ്പ് വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരുന്നു. പിതാവ് എസ്എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്ത് വിജയിനെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ നടത്തിയ ശ്രമം പിതാവിനും മകനുമിടയില്‍ കലഹത്തിലാണ് അവസാനിച്ചത്. ഈ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും തന്‍റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും വിജയ് പറഞ്ഞു. സിനിമകളിലെ പരാമര്‍ശങ്ങളുടെ പേരിലും വര്‍ഗീയ പരാമര്‍ശങ്ങളോടെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളുടെ പേരിലും ഐടി റെയ്ഡിന്‍റെ പേരിലുമെല്ലാം വിജയ് അടുത്ത കാലത്ത് രാഷ്ട്രീയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Thalapathy Vijay came to polling booth by riding a bicycle. Visuals from his cycle ride is trending now.

Latest Starbytes