ബോളിവുഡിലെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള നായികമാര്‍ക്കിടയില്‍ വ്യത്യസ്തയാണ് വിദ്യാ ബാലന്‍. തന്റെ ശരീരം മെലിയുന്നതിന് വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കുന്നവരോട് ദേഷ്യമാണ് വരാറുള്ളതെന്ന് വിദ്യാബാലന്‍ പറയുന്നു. കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ഇതിനായി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചെറുപ്പം മുതലുള്ള ഹോര്‍മോണ്‍ പ്രശ്‌നം മൂലം വീണ്ടും തടി വരികയാണെന്നുമാണ് താരം വ്യക്തമാക്കിയത്.
താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ധാരണയില്ലാതെ മുന്‍വിധിയോടെ പലതും ചോദിക്കുന്നവരോട് തെറി പറയാനാണ് തോന്നാറുള്ളത്. തടിയുള്ളവരെല്ലാം അലസന്‍മാരും വ്യായാമം ചെയ്യാത്തവരും ആരോഗ്യകരമല്ലാതെ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്നും വിദ്യാബാലന്‍ പറയുന്നു.