സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാകിനിയിലെ ആദ്യഗാനം പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ വേഷങ്ങളിലൂടെ ശ്രദ്ധേയരായ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പോളി വില്‍സന്‍, ചെമ്ബന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് തുടങ്ങിയവരുമുണ്ട്.
ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ അനീഷ് എം തോമസ്, യൂണിവേഴ്‌സല്‍ സിനിമാസ് ബി രാകേഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഡാകിനി ഈ വര്‍ഷം അവസാനം തിയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഛായാഗ്രഹണം : അലക്‌സ് പുളിക്കല്‍ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുല്‍ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സഹസംവിധാനം: നിതിന്‍ മൈക്കിള്‍ , ചമയം : റോനെക്‌സ് സേവ്യര്‍ , നിര്‍മാണ നിര്‍വഹണം : എസ് മുരുഗന്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ