വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ കൊണ്ടാരം എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ എംജി ശ്രീകുമാര്‍ പാടിയിരിക്കുന്നു. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിട്ടത്.
ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ഇന്നസെന്റ്, പ്രകാശ് രാജ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.