New Updates

പീലി തിരുമുടി… മമ്മൂട്ടി സ്‌ത്രൈണ ഭാവത്തില്‍ എത്തിയ ഗാനം

പീലി തിരുമുടി… മമ്മൂട്ടി സ്‌ത്രൈണ ഭാവത്തില്‍ എത്തിയ ഗാനം

എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ കുടുംബത്തില്‍ നിന്നു തിരസ്‌കൃതനായി പേരു പോലുമില്ലാതെ കഴിയുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. വിവിധ വേഷപ്പകര്‍ച്ചകളില്‍ എത്തുന്ന കഥാപാത്രം ഒരു ഘട്ടത്തില്‍ ലാസ്യ ഭാവത്തിലാണ് എത്തുന്നത്. ഈ പരിവേഷത്തെ കഥാപാത്രത്തിനാവശ്യമായ രീതിയില്‍ അവതരിപ്പിച്ചതില്‍ വലിയ കൈയടിയാണ് ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്ന് ആദ്യ ദിനത്തില്‍ തന്നെ ഉയര്‍ന്നത്. ഈ ഭാവത്തില്‍ എത്തുന്ന ഗാനവും നിരൂപകരില്‍ നിന്ന് വലിയ രീതിയില്‍ അംഗീകാരം നേടി. എന്നാല്‍ ചിത്രത്തിന്റെ വേഗം സംബന്ധിച്ച് എതിരഭിപ്രായങ്ങളും സമ്മിശ്ര അഭിപ്രായങ്ങളും എത്തിയതോടെ ചിലര്‍ ചിത്രത്തിനെതിരേ ബോധപൂര്‍വം നീങ്ങിയപ്പോള്‍ ഈ രംഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപരമായി തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. സന്ദര്‍ഭമോ കഥാപാത്രത്തെ കുറിച്ചോ വ്യക്തതയില്ലാത്ത പ്രേക്ഷകര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയായിട്ടുണ്ട്. ഇപ്പോള്‍ ഈ ഗാന രംഗം പൂര്‍ണമായും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനത്തില്‍ കുറുപ്പച്ചന്‍ എന്ന വ്യക്തിത്വമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, സിദ്ദിഖ്, കനിഹ, പ്രാചി ടെഹ്‌ലന്‍, അനു സിതാര എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 4 ഭാഷകളിലായാണ് എത്തുന്നത്.

Here is ‘ Peeli Thirumudi’ video song from Mamangam in which Mammootty appearing in feminine getup. The M Padmakuamr directorial now on theaters.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]