ജോണി സാഗരിഗ ഗ്രൂപ്പ് ഓഫ് കമ്പനീസ് നിര്‍മിക്കുന്ന ‘നോണ്‍സെന്‍സ്’ റിലീസിന് ഒരുങ്ങുകയാണ്. എം സി ജിതിന്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാന കഥാപാത്രമായി ബ്രേക്ക് ഫ്രീ, ഐ ആം മല്ലു, ദിസ് ഈസ് ബെംഗളൂരു, എന്ന ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ റിനോഷ് ജോര്‍ജ് എത്തുന്നു. സ്‌കൂള്‍ കൗമാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍, കെപിഎസി ലളിത, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു, പുതുമുഖം ഫെബിയ നായികയായി എത്തുന്നു. റിനോഷ് തന്നെ സംഗീതം നല്‍കിയ ചിത്രത്തിലെ വിഡിയോ ഗാനം കാണാം.
തിരക്കഥ, സംഭാഷണം എം സി ജിതിന്‍, ലിബിന്‍ ടി ബി, മുഹമ്മദ് ഷഫീക്. ക്യാമറ അലക്‌സ് ജെ പുളിക്കല്‍. വ്യത്യസ്ത തലങ്ങളില്‍ സഞ്ചരിക്കുന്ന കഥയില്‍ ബിഎംഎക്‌സ് സൈക്കിള്‍ സ്‌പോര്‍ട്‌സിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന ആദ്യ ബിഎംഎക്‌സ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ