സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘ഞാന്‍ പ്രകാശന്‍’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ശീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രം മികച്ച നര്‍മ മുഹൂര്‍ത്തങ്ങളാലും ഫഹദിന്റെ മികച്ച പ്രകടനത്താലും ശ്രദ്ധേയമാണ്. ചിത്രത്തിലെ ബംഗാളി ഗാനത്തിന്റെ വീഡിയോ കാണാം.
പി ആര്‍ ആകാശ് എന്ന പ്രകാശനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രധാനപ്പെട്ടൊരു വേഷത്തില്‍ ശ്രീനിവാസനുമുണ്ട്. നിഖിലാ വിമലാണ് നായിക. സബിതാനന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു. എസ് കുമാറാണ് ഛായാഗ്രാഹകന്‍.