ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിലപ്പോള്‍ പെണ്‍കുട്ടി. ഉടന്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവന്നു. അജയ് സരിഗമ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഈ ഗാനം രാകേഷ് ഉണ്ണിയും വീണ പ്രകാശും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍.
ആവണി എസ്. പ്രസാദ്, കാവ്യ ഗണേഷ്, കൃഷ്ണ ചന്ദ്രന്‍, ദിലീപ് ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനില്‍ സുഗത, അരിസ്‌റ്റോ സുരേഷ്, ജീവന്‍ ഗോപാല്‍, ശരത്, നൗഷാദ്, ശിവമുരളി, ഭാഗ്യലക്ഷ്മി, ജലജ, പാര്‍വതി, ശ്രുതി രജനികാന്ത്, രുദ്ര എസ് എന്നിവരും വേഷമിടുന്നു