വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ പ്രണയ ചിത്രം 96 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വസന്തകാലങ്കള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി.
കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്.
Tags:96trishavijay sethupati