അമ്പരിപ്പിച്ച് ‘ദി പ്രീസ്റ്റ്’ വിഎഫ്എക്സ് ബ്രേക്കിംഗ് വിഡിയോ

The Priest VFX breaking
The Priest VFX breaking

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ലോക്ക്ഡൌണിനു ശേഷം തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കുന്നതിലും കേരളത്തിലെ തിയറ്ററുകളെ പുനരുജ്ജീവിപ്പിക്കുന്നതിലും ഏറ്റവും വലിയ പങ്കുവഹിച്ച ചിത്രമാണ്. ആന്‍റോ ജോസഫ് നിര്‍മാതാവായ ചിത്രം റിലീസിന് മുമ്പ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിരുന്നു. പിന്നീട് തിയറ്ററുകളിലും ഒടിടിയിലും ടിവി പ്രീമിയറിലും മികച്ച നേട്ടം സ്വന്തമാക്കാന്‍ ചിത്രത്തിനായി. ഇപ്പോള്‍ പ്രീസ്റ്റിന്‍റെ വിഎഫ്എക്സ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

ഒരു ഹൊറര്‍ ചിത്രം എന്ന നിലയില്‍ ചിത്രത്തിന് വിഎഫ്എക്സ് പ്രയോഗം നിര്‍ണായകമാണ് എന്ന ധാരണ പ്രേക്ഷകര്‍ക്കുണ്ടായിരുന്നെങ്കിലും, പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത പലതും വിഎഫ്എക്സിലൂടെയാണ് സൃഷ്ടിച്ചതെന്നും ഷൂട്ടിംഗില്‍ വലിയൊരു പങ്ക് സ്റ്റുഡിയോയില്‍ ആയിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് വിഡിയോ.

മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷതയും പ്രീസ്റ്റിന് ഉണ്ടായിരുന്നു. നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. ജോഫിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്നാണ്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.

Here is the VFX breaking video of Mammootty starrer ‘The Priest’. The Joffin Chacko directorial has Manju Warrier as the female lead.

You may also like...

Leave a Reply

Your email address will not be published. Required fields are marked *