
ഷൂട്ടിംഗ് ഘട്ടത്തില്‍ നിരവധി വിവാദങ്ങളും തടസങ്ങളും നേരിട്ട ‘വെയില്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ പുറത്തുവരും. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയുമുണ്ട്. ചിങ്ങം 1ന് ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണ്.
ഷാസ് മുഹമ്മദ് ക്യാമറയും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലെ ഗായകനായ പ്രദീപ് കുമാറാണ് വെയിലിന് സംഗീതം നല്‍കുന്നത്. ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശരത് മേനോന്‍. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരത് തന്നെയാണ് വെയിലിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Shane Nigam starter Veyil’s trailer will be out tomorrow. Debutant Sarath Menon directing the movie which has Suraj Venjarammood, Shine Tom Chacko in pivotal roles.