New Updates

വെട്രിമാരന്‍-സൂര്യ ചിത്രം പ്രഖ്യാപിച്ചു

വെട്രിമാരന്‍-സൂര്യ ചിത്രം പ്രഖ്യാപിച്ചു

ഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തന്റെ 39-ാം ചിത്രത്തിനു ശേഷം സൂര്യ ജോയ്ന്‍ ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. വെട്രിമാരനാണ് സൂര്യ 40 സംവിധാനം ചെയ്യുന്നത്. വെട്രിമാരന്‍ അവസാനമായി സംവിധാനം ചെയ്ത അസുരന്‍ നിര്‍മിച്ച വി ക്രിയേഷന്‍സ് തന്നെയാണ് സൂര്യ 40 നിര്‍മിക്കുന്നത്. മാസ് ഘടകങ്ങള്‍ക്കായുള്ള വിട്ടുവീഴ്ചകളില്ലാതെ തമിഴ് ഗ്രാമീണ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച് ബോക്‌സ് ഓഫിസിലും വിജയം നേടിയ വെട്രിമാരന്‍ സൂര്യക്കൊപ്പം ചേരുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

അതിനിടെ വിജയുമായി ചേര്‍ന്നും ഒരു ചിത്രത്തിന് വേണ്ടി വെട്രിമാരന്‍ ശ്രമിച്ചിരുന്നു. തിരക്കഥ വിജയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തില്‍ അവസാന ഘട്ടത്തില്‍ ചില തടസങ്ങള്‍ നേരിട്ടതോടെയാണ് സൂര്യ ചിത്രത്തിലേക്ക് വെട്രിമാരന്‍ കടന്നത്. വിജയുമായി ആലോചിച്ച ചിത്രം തന്നെയാണോ ഇത് എന്ന് വ്യക്തമല്ല. വരും ദിവസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

Vetrimaran joins Suria for his next. The movie tentatively titled ad Surya40 will be bankrolled by V Creations.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]