‘വെള്ളം’ വിദേശ പ്രേക്ഷകര്‍ക്കായുള്ള ഒടിടി റിലീസ് നാളെ

‘വെള്ളം’ വിദേശ പ്രേക്ഷകര്‍ക്കായുള്ള ഒടിടി റിലീസ് നാളെ

പ്രജേഷ് സെന്‍ സംവിധാനത്തില്‍ ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ തിയറ്ററുകളില്‍ തുടരുകയാണ്. ചിത്രം നാളെ മുതല്‍ വിദേശ പ്രേക്ഷകര്‍ക്ക് ഒടിടി പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.ഒലിഫ്ളിക്സ് (olyflix) പ്ലാറ്റ്ഫോമിലൂടെ ഇന്ത്യക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് വെള്ളം കാണാം. കൊറോണ ലോക്ക്ഡൌണിന് ശേഷം ആദ്യമായി തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രമാണ് വെള്ളം. ഇസംയുക്താ മേനോനാണ് നായിക. ഇത് ആദ്യമായാണ് ജയസൂര്യയും സംയുക്തയും ഒരുമിച്ച്‌ അഭിനയിക്കുന്നത്. താമസിയാതെ ചിത്രത്തിന്‍റെ ഇന്ത്യയിലെ ഒടിടി റിലീസും പ്രഖ്യാപിക്കും.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, നിര്‍മ്മല്‍ പാലാഴി, ഇടവേ ഇടവേള ബാബു, വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സ്‌നേഹാ, പ്രിയങ്ക, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ജയസൂര്യക്ക് എന്നാണ് സൂചന.വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരം ചിത്രത്തില്‍ എത്തുന്നുണ്ട്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ബിജിപാല്‍ . റോബി രാജ് വര്‍ഗീസാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ബിജിത് ബാല. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Jayasurya starrer ‘Vellam’ will be streaming from tomorrow, Outside India on Olyflix. Samyuktha Menon essaying the female lead in this Prajesh Sen directorial.

Film scan Latest