Silma

എല്ലാ പ്രണയവും നന്നായി ആസ്വദിച്ചിട്ടുണ്ട്, നല്ല പ്രണയിനി ആണ്- വീണ നന്ദകുമാര്‍

Veena Nandakumar

ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളിയാണെങ്കിലും മുംബൈയില്‍ പഠിച്ചു വളര്‍ന്ന വീണ ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. വിവിധ പ്രണയങ്ങളിലൂെേട കടന്നു പോയിട്ടുണ്ടെന്നും അവയെല്ലാം ആസ്വദിച്ചിട്ടുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

നല്ല പ്രണയിനിയായിരുന്നുവെന്ന് തന്റെ കാമുകന്‍മാരോട് ചോദിച്ചാലാറിയാമെന്നും ഒരു പ്രണയത്തിലും കുറ്റബോധം തോന്നിയിട്ടില്ലെന്നും വീണ കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയും തനിക്ക് നല്ലതിനാണെന്നാണ് കരുതുന്നത്. ബ്രേക്ക് അപ്പ് ആയ പ്രണയങ്ങള്‍ എന്തെങ്കിലും പാഠം തന്നതായി കരുതുന്നില്ലെന്നും താരം പറയുന്നു. കോഴിപ്പോരാണ് വീണയുടെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.

Actress Veena Nandakumar has no regret on her any old datings. She says that she is very much romantic to them.