നടിയും ബിഗ് ബോസ് താരവുമായ വീണ നായര്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പരാതി നല്‍കി. തന്റെ തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു വിഡിയോയില്‍ അശ്ലീല കമന്റ് ഇട്ടയാള്‍ക്കെതിരേ സ്‌ക്രീന്‍ ഷോട്ടും എക്കൗണ്ട് വിവരങ്ങളും സഹിതമാണ് കോട്ടയം എസ് പി-ക്ക് പരാതി നല്‍കിയിട്ടുള്ളത്. സാധാരണ മോശം കമന്റുകള്‍ കാര്യമാക്കാതെ വിട്ടുകളയാനാണ് ശ്രമിക്കാറുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ ബാധിക്കുന്ന തരത്തിലേക്ക് ഇത് മാറിയതു കൊണ്ടാണ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും വീണ പറയുന്നു.
‘എനിക്കെതിരെയുളള സൈബര്‍ ആക്രമണം മൂലം ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഇത് എനിക്ക് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതിനാല്‍ ഔദ്യോഗികമായി പരാതി നല്‍കുകയാണ്. ഈ വിഷയത്തില്‍ നീതി ലഭിക്കുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്ങിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നു,’ വീണ പറയുന്നു. ഇ-മെയ്‌ലിലൂടെ നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും വീണ പങ്കുവെച്ചിട്ടുണ്ട്.
Actress Veena Nair gave a complaint against cyber-attack she faced. The Bigg Boss fame star submitted a screenshot of an ugly comment.