രാജ്യത്തെ മാധ്യമങ്ങളിലും സിനിമ ഉള്‍പ്പടെയുള്ള ആവിഷ്കാരങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നതിന്‍റെ ഒടുവിലത്തെ ഇരയായി മലയാള ചിത്രം ‘വര്‍ത്തമാനം’. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം രാജ്യദ്രോഹം ആണെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്നുമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പറയുന്ന കാരണങ്ങള്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ദളിത്, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അരക്ഷിതാവസ്ഥയുമെല്ലാം കടന്നു വരുന്ന ചിത്രത്തെ തങ്ങളുടെ പതിവ് ആയുധങ്ങളുമായാണ് സെന്‍സര്‍ ബോര്‍ഡിലെ സംഘപരിവാര്‍ പ്രതിനിധികള്‍ നേരിട്ടത്.
സാമൂഹ്യ-രാഷ്ട്രീയ വിമര്‍നങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നതിനെതിരേ വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നത്. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ ഒരു സെന്‍സര്‍ ബോര്‍ഡംഗം ആര്യാടന്‍ ഷൌക്കത്ത് തിരക്കഥ രചിച്ച ചിത്രം രാജ്യദ്രോഹപരമാണെന്ന് പരസ്യമായി ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വിവാദമായതിനെ തുടര്‍ന്ന് ഈ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
Sidharth Siva directorial ‘Varthamanam’ denied permission from censor board. The Parvathy Thiruvothu starrer is based on JNU students movement.