അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ ഓണം റിലീസായി തിയറ്ററുകളില്‍ എത്തുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാകുന്നത്. വരത്തന്റെ പുതിയ പോസ്റ്റര്‍ പുറത്തു വന്നു. സ്‌റ്റൈഷ് ലുക്കിലാണ് ഐശ്വര്യയും ഫഹദും പോസ്റ്ററില്‍ എത്തുന്നത്.
അമല്‍ നീരദും ഫഹദ് ഫാസിലും നസ്‌റിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചത് സുഹാസും ഷറഫും ചേര്‍ന്നാണ്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ലിറ്റിസ് സ്വാംപിന്റെതാണ് ഛായാഗ്രഹണം.