അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം തിയറ്ററുകളില്‍ സ്റ്റഡി കളക്്ഷന്‍ നേടി തുടരുകയാണ്. എന്നാല്‍ പുതിയ റിലീസുകള്‍ എത്തിയതോടെ ചിത്രത്തിന്റെ പ്രവൃത്തി ദിനത്തിലെ കളക്ഷനില്‍ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും ഇതിനകം എറണാകുളം മെയ്ന്‍ സെന്ററില്‍ നിന്ന് മാത്രം 2 കോടിയിലേറേ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി നായികയായും ഷറഫുദ്ദീന്‍ വില്ലനായും എത്തിയ ചിത്രത്തില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനവും ശ്രദ്ധേയമായി
എറണാകുളത്ത് സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് ഇതിനകം ഒരു കോടിക്കടുത്ത് കളക്ഷന്‍ നേടിയ ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് 1 കോടി 15 ലക്ഷമാണ് കളക്റ്റ് ചെയ്തിട്ടുള്ളത്. നസ്‌റിയ ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.