സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആകാശമിഠായിയില്‍ നിന്നും നായികയായി നിശ്ചയിച്ചിരുന്ന വരലക്ഷ്മി ശരത്കുമാര്‍ പിന്‍വാങ്ങി. ജയറാം നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് താരം ഇറങ്ങിപ്പോയത്. ആണ്‍ മേധാവിത്വ സ്വഭാവമുള്ളവരും പെരുമാറാന്‍ അറിയാത്തവരുമായ നിര്‍മാതക്കളുടെ ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് വരലക്ഷ്മി ട്വിറ്ററില്‍ അറിയിച്ചത്. തന്നെ പിന്തുണച്ച സമുദ്രക്കനിക്കും ജയറാമിനും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഥാപാത്രത്തിന് വരലക്ഷ്മിയുടെ ശരീരം യോജിക്കാതായതാണ് പ്രശ്‌നമെന്നാണ് നിര്‍മാതാവ് പറയുന്നത്. കസബയില്‍ കണ്ടാണ് വരലക്ഷ്മിയെ നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ തടി കുറച്ചാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ വരലക്ഷ്മി എത്തിയത്. രണ്ടു മാസത്തോളം അവരെ കണ്ടിട്ടില്ലെന്നും നിര്‍മാതാവ് പറയുന്നു.
Tags:aakasamittayijayaramsamudrakanivaralakshmi sarathkumar