Select your Top Menu from wp menus
New Updates

‘കണ്ണാമൂച്ചി’ വരലക്ഷ്മി ശരത്കുമാര്‍ സംവിധായിക ആകുന്നു

തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ നടി വരലക്ഷ്മി ശരത്കുമാര്‍ സംവിധായിക ആകുന്നു. വര ലക്ഷ്മിയുടെ സംവിധാനത്തിലൊരുങ്ങുന്ന‘കണ്ണാമൂച്ചി’ എന്ന. സിനിമയുടെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നു. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് കണ്ണാമൂച്ചി കൈകാര്യം ചെയ്യുന്നത്. വരലക്ഷ്മി തന്നെയാണ് മുഖ്യവേഷത്തിൽ എത്തുന്നത് എന്നാണ് സൂചന. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

”ഒടുവില്‍ സംവിധായിക എന്ന നിലയില്‍ പുതിയ അവതാരത്തിലേക്ക് ചുവടുവയ്ക്കുന്നു…ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി..ഞാന്‍ കഠിനമായി പരിശ്രമിക്കും” എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ട് വരലക്ഷ്മി കുറിച്ചത്. തൃഷ, ഖുശ്ബ, രാധിക ശരത്കുമാര്‍, കനിമൊഴി, അന്‍ഡ്രിയ, കാജല്‍, തപ്‌സി തുടങ്ങി അമ്പതിലധികം വനിത സെലിബ്രിറ്റികളാണ്. ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്. തെണ്ട്രല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സി.എസ് സംഗീതവും, ഇ കൃഷ്ണസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Actress Varalakshmi Sharathkumar turning as a director through Kannamoochi. First look released yesterday.

Previous : ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ മമ്മൂട്ടിക്കും നിവിനും മഞ്ജുവിനും

Related posts