അൻപതോളം താരങ്ങളുമായി ‘വരാൽ’; പുതിയ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…

അൻപതോളം താരങ്ങളുമായി ‘വരാൽ’; പുതിയ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ആണ് ‘വരാൽ’. ചിത്രത്തിൻ്റെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ്‌ ചിത്രത്തിനു ശേഷം തെന്നിന്ത്യയിലെ അൻപതോളം വരുന്ന മുഖ്യധാര അഭിനേതാക്കള്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രമായിരിക്കും ‘വരാൽ’. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ തന്നെ വരാൽ എന്ന ചിത്രം രാഷ്രീയ നിഗൂഢതകളായിരിക്കും കൈകാര്യം ചെയ്യുന്നത് അനുമാനിക്കാം.

ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോൻ തന്നെയാണ് നിർവ്വഹിക്കുന്നത്. ഈ ചിത്രത്തിൽ സായ്കുമാർ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാർവ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ വേഗം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് വരാൽ.

എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, ബി.ജി.എം: ഗോപി സുന്ദർ, സംഗീതം: ഗോപി സുന്ദർ, നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, സ്റ്റിൽസ്- ഷാലു പെയാട്, പി.ആർ.ഒ – പി.ശിവപ്രസാദ്, വാഴൂർ ജോസ്, സുനിത സുനിൽ എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ.

Here is the new look poster for Kannan Thamarakkulam directorial Varaal. Anoop Menon and Prakash Raj in lead roles.

Latest Upcoming