ബാലതാരമായി തുടങ്ങി പിന്നീട് സഹതാരമായി മാറിയ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രം ഒക്‌റ്റോബര്‍ 26ന് തിയറ്ററുകളിലെത്തും. ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസും മുഖ്യ വേഷത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
മലര്‍ സിനിമാസും ജുവിസ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍
ലാല്‍, മുത്തുമണി, അജുവര്‍ഗീസ്,രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, സാജു നവോദയ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.